വില്ലനാകുമോ?…… പൂതിയ സ്റ്റൈലില്‍ മോഹന്‍ലാല്‍, ത്രസിപ്പിക്കുന്ന ടീസര്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലന്‍ കഥാപാത്രവുമായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ‘വില്ലന്‍ ‘എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്തെത്തി.സാള്‍ട് ആന്‍ഡ് പെപ്പെര്‍ സ്‌റ്റൈലിലും മറ്റൊരു പുതിയ ഗെറ്റപ്പിലുമാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്.പുലിമുരുകന് ശേഷം മറ്റൊരു വമ്പന്‍ ഹിറ്റ് ഒരുക്കുക എന്നത് തന്നെയാവും മോഹന്‍ലാലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. പുറത്തിറക്കിയിരിക്കുന്ന ടീസറില്‍ അത്തരത്തില്‍ സസ്‌പെന്‍സ് കൊണ്ടുവരുവാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് .

https://www.facebook.com/malayaleevision/videos/1502677343095868/

അങ്കമാലി ഡയറീസ് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഈണമൊരുക്കിയ പ്രശാന്ത് പിള്ളയാണ് പശ്ചാത്തല സംഗീതം.രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോര്‍ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മഞ്ജു വാര്യരാണ് നായിക.