വിനോദ് ഖന്ന അന്തരിച്ചു
മുംബൈ:ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. 1968 ല്‍ പുറത്തിറങ്ങിയ സുനില്‍ ദത്ത് നിര്‍മ്മിച്ച മന്‍ ക മീത് ആയിരുന്നു ആദ്യചിത്രം. ചെറുതും നെഗറ്റീവ് സ്വഭാവങ്ങളുള്ളതുമായുള്ള വേഷങ്ങളിലൂടെ വളര്‍ന്ന ഖന്ന പിന്നീട് കേന്ദ്ര കഥാപാത്രങ്ങളിലേയ്ക്കെത്തി. 1970 – 80 കാലഘട്ടത്തിലെ മുന്‍ നിര നായകനായി വളര്‍ന്ന വിനോദ് ഖന്ന നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.നിര്‍ജലീകരണത്തെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അമര്‍ അക്ബര്‍ ആന്റണി, മേരെ അപ്നെ, മേരാ ഗാവോം മേരാ ദേശ്, ഇംതിഹാന്‍,തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.