നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

മലയാളികള്‍ക്കും ഏറെ സുപരിചിതനായ തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി 1000ത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നാല്‍പ്പതിലധികം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതില്‍ മേലേപ്പറമ്പില്‍ ആണ്‍വീട്, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും എന്നിവയിലെ മികച്ച വേഷങ്ങള്‍ ചക്രവര്‍ത്തിയെ മലയാളികള്‍ക്കും പ്രിയങ്കരനാക്കി. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം.