ഡബ്ലൂ.എം.എഫ്: ബുറൈദ യൂണിറ്റ് നിലവില്‍ വന്നു
ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സൗദി അറേബ്യയയിലെ അഞ്ചാമത്തെ യൂണിറ്റ് അല്‍:ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ ജിസിസി കോഡിനേറ്റര്‍ ശ്രി:മുഹമ്മദ് കായം കുളം ഉല്‍ഘാടനം ചെയ്തു. ഡബ്ലൂ.എം.എഫിന്റെ പ്രവര്‍ത്തന ഉദ്ധേശലക്ഷങ്ങളെ കുറിച്ച് ഫൗണ്ടര്‍ മെമ്പര്‍ നൗഷാദ് ആലുവ പുതിയ യൂണിറ്റ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ഫൗണ്ടര്‍ മെമ്പര്‍ ശ്രി :നജീബ് എരമംഗലത്തിന്റെ നേതൃത്തത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശ്രി:സലിം മങ്കയം( പ്രസിഡന്റ്) ശ്രി:മനാഫ് തലയാട് (സെക്രട്ടറി) ഇക്ബാല്‍ പള്ളിമുക്ക്, (മലയാളംന്യൂസ്) ഷെരീഫ് തലയാട് എന്നിവരെ രക്ഷാധികാരികളായും തെരെഞ്ഞെടുത്തു. അല്‍:ഖര്‍ജ് യുണിറ്റ് പ്രതിനിഥി ഹാരിസ് ബാബു, ബുറൈദയിലെ മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ ഇക്ബാല്‍ പള്ളി മുക്ക് എന്നിവര്‍ പുതിയ യൂണിറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.സൗദി അറേബ്യയയുടെ കാര്‍ഷിക മേഖലയായ ബുറൈദയില്‍ അടുത്ത മാസം ആദ്യവാരം നൂറോളം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ട് വിപുലമായ കമ്മറ്റിക്ക് രൂപം നല്‍കികൊണ്ട് കാര്‍ഷിക മേഖലയില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും ഡബ്ലൂ.എം.എഫ് ബുറൈദ യൂണിറ്റ് ലക്ഷ്യം വഹിക്കുന്നതെന്നും ആദ്യ യോഗത്തില്‍ പ്രസിഡന്റ് സലിം മങ്കയം പറഞ്ഞു.