സഞ്ചുവിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ ഡല്‍ഹി മികച്ച സ്‌കോറിലേയ്ക്ക്

കൊല്‍ക്കത്ത: സഞ്ജു വി സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മികച്ച സ്‌കോറിലേയ്ക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 14 ഓവറില്‍ 123 റണ്‍സ് എടുത്തിട്ടുണ്ട്.

38 പന്തില്‍ നാലു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ60റണ്‍സാണ് സഞ്ജു നേടിയത് ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പത്താം സീസണിലെ സഞ്ജുവിന്റെ ആദ്യത്തെ അര്‍ദ്ധ സെഞ്ച്വറിയാണിത്.