പെമ്പിളൈ ഒരുമൈ: സമരക്കാരെ ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു

ഇടുക്കി: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം നാലാം ദിനത്തിലേയ്ക്കു കടന്നു. ഇതോടെ ആരോഗ്യ സ്ഥിതി മോശമായ സമരക്കാരെ ആശുപത്രിയിലോക്കുമാറ്റാന്‍ പോലീസ് ശ്രമം തുടങ്ങി.

സമരത്തിലെ നേതാക്കളായ ഗോമതി അഗസ്റ്റിന്‍, രാജേശ്വരി, കൗസല്യ എന്നിവരുടെ ആരോഗ്യം തൃപ്തികരമല്ലെന്നു മെഡിക്കല്‍ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ഈ ശ്രമത്തെ പെമ്പിളൈ ഒരുമൈ നേതാക്കള്‍ എതിര്‍ത്തു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇപ്പോള്‍ ആശുപത്രിയിലേക്ക് വരില്ലെന്നുമുള്ള നിലപാടിലാണ് നേതാക്കള്‍. തുടര്‍ന്ന് പോലീസും ആരേഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മടങ്ങി.