ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ തിരഞ്ഞെടുപ്പും ഈസ്റ്റര്‍ വിഷു ആഘോഷവും: സന്തോഷ് പനച്ചിക്കല്‍ പുതിയ പ്രസിഡന്റ്

വിയന്ന: മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ ഈസ്റ്റര്‍ വിഷു ആഘോഷം സംയുക്തമായി സംഘടിപ്പിച്ചു. ആഘോഷ പരിപാടികളോടൊപ്പം അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഇശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സജി മതുപുറത്ത് സ്വാഗതം ആശംസിച്ചു. മോഹന്‍ പ്രറ്റ്‌നറും കുടുംബവും അംഗങ്ങള്‍ക്കുവേണ്ടി ഒരുക്കിയ വിഷുകണി ഏറെ ശ്രദ്ധേയമായി.

ഈസ്റ്റര്‍-വിഷു ഒത്തുചേരല്‍ സംഘടനയുടെ ജനറല്‍ ബോഡി സമ്മേളനത്തിനും പുതിയ പ്രവൃത്തി വര്‍ഷത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനും വേദിയായി. പുതിയ പ്രസിഡന്റായി സന്തോഷ് പനച്ചിക്കലും, സെക്രട്ടറിയായി സജി മതുപ്പുറത്തും, ട്രഷററായി ബിനു മാര്‍ക്കോസും തിരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സ് പത്തിപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), മോഹന്‍ പ്രറ്റ്‌നര്‍ (ജോയിന്റ് സെക്രട്ടറി), ഷാജി ചേലപ്പുറത്ത് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), റോയി തെക്കുംകോവില്‍ (സ്‌പോര്‍ട്‌സ് ക്ലബ്), നിതിന്‍ ഐക്കരേട്ട് (പബ്ലിക് റിലേഷന്‍സ്)

സംഘടനയുടെ ഏറ്റവും പ്രധാന ആഘോഷമായ ഉത്സവ് 2017 എന്ന സാംസ്‌കാരിക സംഗമം സെപ്റ്റംബര്‍ 16ന് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിരുന്നോടെ സമാപിച്ച സമ്മേളനത്തില്‍ ജോമോന്‍ ചേലപ്പുറത്ത് നന്ദി അറിയിച്ചു.