എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരെ ഹൈക്കോടതി: പ്രസംഗം ഗൗരവതരം, പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലോയെന്നും കോടതി
കൊച്ചി: അടിമാലിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം.മണി നടത്തിയ പ്രസംഗം ഗൗരവതരമാണെന്ന് ഹൈക്കോടതി.മണിക്കെതിരെ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നു ചോദിച്ച കോടതി, കേരളത്തില്‍ എന്താണു നടക്കുന്നതെന്നും
പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ചോദിച്ചു. മണിയുടെ പ്രസംഗം സംബന്ധിച്ച് ഇടുക്കി എസ്.പിയോട് വിശദീകരണം തേടി. പ്രസംഗത്തിന്റെ സീ.ഡി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീകള്‍ക്കെതിരല്ല മറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരാണ് പ്രസംഗത്തിലെ പരാമര്‍ശം എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ക്കുറിച്ചും എന്തും പറയാമോ എന്ന് കോടതി ചോദിച്ചു.