ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട: ബി.ജെ.പിക്കും അമിത് ഷായ്ക്കും മമതയുടെ ചുട്ട മറുപടി
കൊല്‍ക്കത്ത : ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട.ബി.ജെ.പിയുടെ വിരട്ടലില്‍ പേടിക്കുന്ന അളല്ല ഞാന്‍.നിങ്ങള്‍ എന്തിനാണ് ഞങ്ങളെ ഭയക്കുന്നത്.കാരണം നിങ്ങള്‍ക്കറിയാം. വരും ദിനമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേതാണ്. എന്നെ വെല്ലു വിളിക്കുന്നവരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്ക് വളരെ സന്തോഷമാണ്. ഞങ്ങള്‍ വൈകാതെ ഡല്‍ഹി പിടിക്കും.മമത ബാനര്‍ജി ആഞ്ഞടിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലിലാക്കും എന്ന അമിത് ഷായുടെ വെല്ലുവിളക്കെതിരെ പരസ്യമായി രംഗത് വന്നിരിക്കുകയാണ് മമത. ബംഗാളില്‍ അധികാരം സ്ഥാപിക്കാന്‍ നുണ പ്രചാരണവുമായി ബി.ജെ.പി ഡല്‍ഹിയില്‍ നിന്നും ശ്രമം തുടങ്ങിയിരിക്കുകയാണെന്നും മമത പറഞ്ഞു. ഗുജറാത്തിലെ പ്രശ്‌നങ്ങളില്‍ നേരായ രീതിയില്‍ ഇടപെടാനാകാത്തവര്‍ ആണ് ബംഗാളില്‍ കണ്ണ് വെക്കുന്നതെന്നും മമത പറഞ്ഞു.
ബംഗാളില്‍ അമിത് ഷാ ബൂത്ത് തലത്തില്‍ നടത്തിയ സംവാദങ്ങളെയും രൂക്ഷമായി വിമര്‍ശിക്കാന്‍ മമത മറന്നില്ല. പകല്‍ ചേരികളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇവര്‍ക്കുള്ളതെന്നും മമത തിരിച്ചടിച്ചു.