ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി, പരസ്യശാസനയെ ഉള്‍ക്കൊള്ളുന്നു
ഇടുക്കി: ശൈലി മാറ്റാനാകില്ലെന്ന് എം.എം. മണി. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നുളള പരസ്യശാസനയെന്ന നടപടി ഉള്‍ക്കൊള്ളുന്നതായി മന്ത്രി എം.എം. മണി.
തനിക്ക് തന്റെ ശൈലി മാറ്റാനാകില്ല. എന്നാല്‍ വിവാദമുണ്ടാക്കില്ല. പാര്‍ട്ടി പറയുന്നതെന്തും കേള്‍ക്കും. എന്നാല്‍ വിവാദത്തിനു താന്‍ കാരണക്കാരനാണെന്നു പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. പക്ഷെ പാര്‍ട്ടി നടപടി ആയത്‌കൊണ്ടു താന്‍ അത് പൂര്‍ണ്ണ്മായും ഉള്‍ക്കൊള്ളുന്നുവെന്നും മണി പറഞ്ഞു.