സല്‍പേര് നശിക്കും ; പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് സ്വകാര്യ സ്കൂള്‍ പ്രവേശനം നിഷേധിച്ചു
ന്യൂഡല്‍ഹി : പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് സ്വകാര്യ സ്‌കൂള്‍. പീഡനത്തിനിരയായ കുട്ടി പഠിച്ചാല്‍ സ്കൂളിന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും അതിനാല്‍ ഇനി മുതല്‍ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.
അതുപോലെ വിദ്യാര്‍ഥിനിയെ വിജയിപ്പിക്കണമെങ്കില്‍ സ്കൂളില്‍ വരുന്നത് നിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടൂ. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കാവില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. സ്കൂളില്‍ നിന്ന് പേര് വെട്ടി മറ്റൊരു സ്കൂളില്‍ ചേര്‍ക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്.