ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി

ഡല്‍ഹി :സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിക്ക് വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സംസഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.സ്.കേഹാര്‍ അടക്കം ആറുപേര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സൗമ്യക്ക് നീതി നിഷേധിക്കപ്പെട്ടെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം തുറന്ന കോടതിയിലായിരുന്നു വാദം. പുനഃപരിശോധന ഹര്‍ജിതള്ളിയതിനെ തുടര്‍ന്നായിരുന്നു അവസാന ശ്രമമെന്ന നിലയില്‍ സംസഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
സുപ്രീം കോടതിയില്‍ നിന്നും നീതികിട്ടമെന്നായിരുന്നു പ്രതീക്ഷയോജിച്ചതെന്നു സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം നീതി കിട്ടും വരെ അതിനു വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.