ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലോ? ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: അഥോ ലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍.ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജന്‍സികളാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ചികില്‍സയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം റിപ്പോര്‍ട്ട് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ തള്ളി.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീല്‍ ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. 61കാരനായ ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.