എടത്വാ പള്ളി തിരുനാള്‍; തീര്‍ത്ഥാടകര്‍ക്ക് കൗതുകമായി കുടിവെള്ള മണ്‍കലങ്ങള്‍
എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളില്‍ തീര്‍ത്ഥാകര്‍ക്ക് കൗതുകമായി. കുടിവെള്ള മണ്‍കലങ്ങള്‍. പരിസ്ഥിതി സൗഹാര്‍ദ്ധ ചട്ടങ്ങള്‍ ഉള്‍കൊണ്ട തിരുനാളില്‍ കുടി വെള്ള വിതരണത്തിനായി ഒരുക്കിയ മണ്‍കലങ്ങള്‍ ആണ് കൗതുകമായത്.
പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. സഹ വൈദീകരായ വര്‍ഗ്ഗീസ് പുത്തന്‍പുര, ആന്റണി തേവാരില്‍, ജോര്‍ജ്ജ് ചക്കുങ്കല്‍, വില്‍സണ്‍ പുന്നകാലയില്‍, റോജിന്‍ തുണ്ടിപറമ്പില്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ജോ.കണ്‍വീനര്‍ ജയന്‍ ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, പിതൃവേദി ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡന്റ് വര്‍ഗ്ഗീസ് മാത്യൂ നെല്ലിക്കന്‍, മനോജ് മാത്യു, സിബിച്ചന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. പള്ളി പരിസരങ്ങളിലും ജപമാല വീഥികളിലും പ്രധാന തിരുനാള്‍ ദിവസങ്ങളില്‍ മണകലങ്ങളിലുള്ള കുടിവെളളം ലഭ്യമാണ്.
തിരുനാള്‍ ഭാരവാഹികള്‍ ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധിക്യതര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.
അന്യ സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷികക്കുവാന്‍ ഉള്ള കര്‍ശന നടപടിയുടെ ഭാഗമായി പഞ്ചായത്ത അധികൃതര്‍ വ്യാപര സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്ക്കരണവും ആരംഭിച്ചു. പല സ്ഥാപനങ്ങളും തുണി സഞ്ചികള്‍ ഉപയോഗിക്കുവാനും തുടങ്ങി. ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷികക്കുവാന്‍ പ്രധാന വ്യവസ്ഥയായി നല്‍കിയത് ആദ്യ അനുഭവം ആണ്. നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുന ചക്രമണത്തിനായി അയയ്ക്കും.
തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹാര്‍ദ്ധ ചട്ടങ്ങള്‍ ഉള്‍കൊണ്ട് ചരിത്രത്തില്‍ ആദ്യമായി എടത്വാ പള്ളി തിരുനാളില്‍ ഈ വര്‍ഷം പതാക
ഉയര്‍ത്തിയത് പട്ടുനൂലില്‍ തീര്‍ത്ത കയറില്‍ ആണ്. പ്രധാന തിരുനാള്‍ മെയ് 7നും എട്ടാമിടം 14 നും ആണ്.