തെറ്റു പറ്റി കേജ്‌രിവാള്‍: നയരൂപീകരണത്തിലെ പാളിച്ച പരാജയം വിളിച്ചു വരുത്തി

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് അരവിന്ദ് കേജ്‌രിവാള്‍ .തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്നു .തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകും.പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടത് കേജ്‌രിവാള്‍ ട്വീറ്റില്‍ കുറിച്ചു.

ഒഴിവുകള്‍ പറഞ്ഞ് ഒഴിവാക്കാവുന്നതല്ല ഈ പരാജയം. പാര്‍ട്ടിയുടെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മുന്നോട്ട് പോകുമെന്ന് കെജ്‌രിവാള്‍ പറയുന്നു. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഡല്‍ഹിയിലേത്. 181 സീറ്റ് നേടി ബിജെപി ഭരണം നിലനിര്‍ത്തി. എന്നാല്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കേവലം 48 സീറ്റ് നേടാനെ കഴിഞ്ഞിരുന്നുള്ളൂ ഈ പശ്ചാത്തലത്തിലാണ് സ്വയം വിമര്‍ശനമായി കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.