മാണി എല്‍ഡിഎഫിലേയ്ക്ക്?.. കര്‍ഷക സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നു,ജോണി നെല്ലൂരിനേയും സ്‌കറിയാ തോമസിനേയും കൂടെക്കൂട്ടി പ്രവേശനം
കോട്ടയം: കര്‍ഷകരെ സഹായിക്കനെന്നപേരില്‍ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടുന്ന സംഘടനയുടെ മറവില്‍ കെ.എം.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിനുള്ള വാതില്‍ തുറക്കുന്നു.
ന്യൂനപക്ഷ മേഖലയായ കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ മാണിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് സി.പി.എം.വിലയിരുത്തല്‍. കൂടാതെ മാണിയെ കൂടെ കൂട്ടുക എന്നത് എല്‍ഡിഎഫ് അകത്തളങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയവുമാണ്.
അതേസമയം എല്‍ഡിഎഫിലേയ്ക്ക് പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ കെ.എം.മാണിയും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയും പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയതായാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇതിനായി കര്‍ഷക സംഘടനയുടെ മറവില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്‍.ഡി.എഫില്‍ ഇപ്പോഴുള്ള കേരള കോണ്‍ഗ്രസ് വിഭാഗം നേതാവ് സ്‌കറിയ തോമസ്സും, യു.ഡി.എഫ് സീറ്റു നിഷേധിച്ചിട്ടും മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ യുഡിഎഫില്‍ തുടരുന്ന ജേക്കബ് വിഭാഗം നേതാവ് ജോണിനെല്ലൂരും പങ്കെടുത്തിരുന്നു.
എന്നാല്‍ ക്ഷണമുണ്ടായിട്ടും മാണി ഗ്രൂപ്പ് നേതോക്കളായ തോമസ് ഉണ്ണ്യാടനും തോമസ് ചാഴിക്കാടനും യോഗത്തില്‍ നിന്നും വിട്ടു നിന്നു. മോന്‍സ് ജോസഫും പി.ജെ ജോസഫും യൂഡിഎഫിലേയ്ക്ക് തിരികെ പോകണം എന്ന് ആഗ്രഹിക്കുന്നവരാണ്.
ഇനി ജോസഫ് വിഭാഗം എല്‍ഡിഎഫിലേക്കുള്ള തിരിച്ചു പോക്കിനെ ശക്തമായി എതിര്‍ത്താല്‍ പോലും താരതമ്യേനെ അത്ര ശക്തരല്ലാത്ത സ്‌കറിയാ തോമസിനേയും ജോണിനെല്ലൂരിനേയും കൂടെ നിര്‍ത്തി എല്‍ഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് കെ.എം.മാണി ലക്ഷ്യം വയ്ക്കുന്നത്.