മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്ന് മോഡി:മുസ്ലീം സ്ത്രീകള്‍ക്കായി സമുദായം മുന്നിട്ടിറങ്ങണം
ഡല്‍ഹി: ദുരാചാരങ്ങളിലെന്നായ മുത്തലാഖില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ മുസ്ലീം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും മോഡി പറഞ്ഞു.
മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13ാം വകുപ്പ് പറയുന്നുണ്ട്. ഇത് പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്നതടക്കമുളള കാര്യങ്ങള്‍ കോടതി പരിഗണനയിലിരിക്കുകയാണ്.
മുത്തലാഖും, ബഹുഭാര്യാത്വവും ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്ന കാര്യങ്ങളാണോയെന്നും കോടതി പരിശോധിക്കും.മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. മെയ് 11 മുതല്‍ 19 വരെ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.