സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി, നിയമനം നളിനി നെറ്റോ തടയുന്നതായി ആരോപണം

തിരുവനന്തപുരം:ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു .പോലീസ് മേധാവി സ്ഥാനത്തേക് സെന്‍കുമാറിനെ തിരികെ കൊണ്ടുവരണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെയാണ് ഹര്‍ജി. തനിക്ക് സര്‍വീസില്‍ നഷ്ടപെട്ട കാലാവധി തിരിച്ചു നല്‍കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് എതിരെയാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി. തന്നെ സ്ഥാനത്തു നിന്ന് നീക്കാന്‍ ശ്രമിച്ചത് നളിനി നെറ്റോ ആണെന്നും അത് തിരിച്ചു നല്‍കാതിരിക്കാന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാകണം എന്ന് സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി നേരത്തെ വിധിയില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.