കുവൈറ്റിന്റെ മണ്ണിലേക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍: ടോം ജേക്കബ് പ്രസിഡന്റ്, സെക്രട്ടറി നിയാസ് അബ്ദുള്‍ മജീദ്

കുവൈറ്റ് സിറ്റി: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്വര്‍ക്കും, സൗഹൃദവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ള്യു.എം.എഫ്) പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ജനാധിപത്യ രാജഭരണ രാജ്യമായ കുവൈറ്റില്‍ ഉജ്ജ്വല തുടക്കം. അബ്ബാസിയ ഹൈ ഡൈന്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഘടനയുടെ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു.

ഡബ്ള്യു.എം.എഫ് കുവൈറ്റ് കോര്‍ഡിനേറ്റര്‍ എസ്.എസ്.സുനില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദീപക് കൊച്ചിന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ടോം ജേക്കബ് (പ്രസിഡന്റ്), രഞ്ജിത് പിള്ള, ജെയ്സണ്‍ ജേക്കബ് കാളിയാനില്‍,(വൈസ് പ്രസിഡന്റുമാര്‍), നിയാസ് അബ്ദുള്‍ മജീദ് (സെക്രട്ടറി ), ദീപക് കൊച്ചിന്‍, രസ്‌ന രാജ് (ജോ. സെക്രട്ടറിമാര്‍), എസ്.എസ്.സുനില്‍ (ട്രഷറര്‍), സലിം അബ്ദുല്‍ ഖാദര്‍ (ഹ്യുമാനിറ്റി കണ്‍വീനര്‍), ഹമാന്‍ ഗോപി (ജോ.കണ്‍വീനര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.

മാത്യു അരീപറമ്പില്‍, നയാഫ് സിറാജ് കായംകുളം, രഞ്ജിത്, ശിഖില്‍മോഹന്‍, സുഷിന്‍ സാമുവേല്‍, സൈമോന്‍, ശ്രീജിത്ത്, വിശ്വനാഥ്, സുജികുമാര്‍, അനൂപ്, ബേബിചാക്കോ, ജോസ്സ് ജേക്കബ്, സുജിത്ത് എസ് എസ്, സുമിത് ജോസ്, രഞ്ജിനി രാധിക തുടങ്ങി മുപ്പതിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപികരിച്ചു.

കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

2016 ന്റെ അവസാനം ജന്മമെടുത്ത വേള്‍ഡ് മലയാളി ഫെഡറേഷന്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 50 രാജ്യങ്ങളിലധികം വ്യാപിച്ചുകഴിഞ്ഞു. എല്ലാ രാജ്യങ്ങളിലും തന്നെ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുകഴിഞ്ഞു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.