സ്ത്രീപീഢകര്‍ കോണ്‍ഗ്രസ്സുകാരാണെന്ന് എം.എം.മണി സമരത്തില്‍ താനിടപെടില്ലെന്നുറച്ച് മന്ത്രി
തിരുവനന്തപുരം: തന്റെ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടു കൊണ്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ ആളുകള്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ താനിടപെടില്ലെന്നു മന്ത്രി എം.എം മണി. സമരം തുടങ്ങിയത് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും യു.ഡി.എഫും മാധ്യമങ്ങളുമാണ്. ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മണി പറഞ്ഞു.
പെമ്പിളൈ ഒരുമൈ സമരം രണ്ടാം ഘട്ടത്തിലേക്കു കടന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പോലീസ് അറസ്റ്റിനു ശേഷം പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റിലേ സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്തുണയുമായി യുഡിഫ് ബിജെപി അപ്പ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീ പീഢനം നടത്തുന്നത് കോണ്‍ഗ്രസ്സുകാരാണെന്നും മണി ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു എന്തെലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വലിയ സ്ത്രീ പീഢകരാണെന്നും ചരിത്രകാരന്മാര്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരം ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി ചൂണ്ടിക്കാട്ടി.