ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന് ഡബ്‌ളിനില്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
മെയ് 6 ന് നോക്കില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാനും അയര്‍ലണ്ടിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനുമായി അയര്‌ലണ്ടിലെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടിലിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, കൈക്കാരന്‍ ടിബി മാത്യു, സെക്രട്ടറി ജോണ്‍സന്‍ ചക്കാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. വിവിധ മാസ്സ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.