മന്ത്രി മണിക്ക് എം.എം. ഹസ്സന്റെ മറുപടി, പോക്കറ്റടിച്ചിട്ട് കള്ളന്‍…കള്ളനെന്ന് വിളിച്ചുകൂവുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീ പീഢകരുണ്ടെന്ന മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി. പ്രസിഡണ്ട് എം.എം ഹസന്‍ രംഗത്തെത്തി.

സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.എം. എന്നിട്ടാണ് മണി കോണ്‍ഗ്രസ്സിനെ ആക്ഷേപിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ എന്ന് വിളിച്ചുപറയുന്ന ആളെപ്പോലെയാണ് മണിയെന്നും ഹസന്‍ പരിഹസിച്ചു. എം.എം. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഹസന്‍ ആരോപിച്ചു.