കുറച്ചു പേര്‍ മാത്രമല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍: പ്രധാന മന്ത്രി
ഡല്‍ഹി: ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ച് പുതിയ ഇന്ത്യ വി.ഐ.പികളുടേതല്ല മറിച്ച് ഇ.പി.ഐകളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കുറച്ചു പേരല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍ തന്നെയെന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോഡി പറഞ്ഞു.
ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നുവെന്നും അവധിക്കാലത്ത് കുട്ടികള്‍ പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ ശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു.
കുട്ടികള്‍ എപ്പോഴും സുരക്ഷിത സ്ഥലത്ത ഒതുങ്ങികൂടുകയാണ് ഇത് ഒഴിവാക്കണം പുതിയ അനുഭവങ്ങള്‍ നേടാന്‍ അവധികാലത്തെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറുകളില്‍ സ്ഥിരം വിഷയമായിരുന്ന കാലാവസ്ഥാ വ്യതിയാനം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മെയിലെയും ജൂണിലെയും ചൂടാണ് മാര്‍ച്ചിലും ഏപ്രിലിലും അനുഭവിക്കുന്നതെന്നും അത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.