ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി: യോഗി ആദ്ത്യ നാഥ്
ലക്‌നൗ: ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇ.വി.എം എന്നാല്‍ എവരി വോട്ട് മോദി എന്നാണെന്ന് ജനങ്ങള്‍ കാണിച്ചുകൊടുത്തെന്നും യോഗി ആദിത്യനാഥ് പറയുന്നു.
പൊതുജനങ്ങളുടെ ദുരവസ്ഥയെ അവഗണിച്ചുകൊണ്ട് അധികാരത്തില്‍ തുടരാനാവില്ലെന്ന കാര്യം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.
ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിക്കാണും. അതില്‍ തെല്ലും സംശയമില്ലെന്നും യോഗി പറയുന്നു.
രാജ്യത്തെ ക്രമസമാധാനനില ഏറെ ശാന്തമാണെന്നതാണ് ഏറ്റവും വലിയ പുരോഗതി. സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യം മനസിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും യോഗി പറയുന്നു.
ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ലഭിച്ചിട്ടുള്ള വലിയ ഭൂരിപക്ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേമപദ്ധതികളുടെ ഫലമാണ്. വിവേചനമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.