വസ്ത്രത്തിനു മുട്ടിനു താഴെ ഇറക്കമില്ല പന്ത്രണ്ടുകാരി പ്രകേപനമുണ്ടാക്കുമെന്ന് സംഘാടകര്‍: മിടുക്കിയെ ചെസ് മത്സരത്തില്‍ നിന്ന് വിലക്കി

മലേഷ്യ: പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചുഎന്ന കാരണത്താല്‍ പന്ത്രണ്ട് വയസ്സുകാരിയെ യൂത്ത് ചെസ് ടൂര്‍ണമെന്റില്‍ നിന്നൊഴിവാക്കി. പെണ്‍കുട്ടി മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചത് മറ്റുള്ളവരില്‍ പ്രകോപനം ഉണ്ടാക്കുമെന്ന് പറഞ്ഞാണ് ചെസ് മത്സരത്തില്‍ പെണ്‍കുട്ടിയെ സംഘാടകര്‍ വിലക്കിയത്.

മലേഷ്യയില്‍ നടന്ന ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്നാണ് വസ്ത്രം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് പെണ്‍കുട്ടിയെ മത്സരത്തില്‍ നിന്നൊഴിവാക്കിയത്. പെണ്‍കുട്ടിയെ മത്സരത്തിന്റെ ആദ്യ റൗണ്ട് കളിക്കാന്‍ സംഘാടകര്‍ അനുവദിച്ചിരുന്നു. രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചതിനു ശേഷമാണ് വസ്ത്രം മാറാതെ കളിക്കാന്‍ സാധിക്കില്ല എന്ന് സംഘാടകര്‍ പറഞ്ഞത്.

ടൂര്‍ണമെന്റ് ഡയറക്ടറാണ് മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കാതെ മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് പെണ്‍കുട്ടിയെ അറിയിച്ചതെന്ന് പരിശീലകന്‍ കൗശല്‍ കാന്‍ദാര്‍ പറഞ്ഞു.