പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശ്:കാനം രാജേന്ദ്രന്‍ ;ബിനോയ് വിശ്വവും ഇ ചന്ദ്രശേഖരനും സിപിഎമ്മിനെതിരെ
തിരുവനന്തപുരം:പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് യേശുവിന്റെ കുരിശല്ല അടുത്തുണ്ടായിരുന്ന കളളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ത്യാഗത്തിന്റെ കുരിശായി ആരും ഇതിനെ വ്യാഖ്യാനിക്കേണ്ട. ആ കൈയേറ്റത്തിന്റെ കുരിശിനെ ഉപയോഗിച്ചാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ പലരും ശ്രമിക്കുന്നത്.കുരിശ് പൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചിട്ടില്ല. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.
ഭ്രാന്ത് പിടിച്ച ആര്‍ത്തി പണ്ടാരങ്ങള്‍ കൈയേറ്റത്തിന്റെ ഭാഗമായി കുരിശിനെ മാറ്റുകയായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുരിശ് പൊളിച്ചുമാറ്റിയത് ബാബറി മസ്ജിദ് പൊളിച്ചത് പോലെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത്തരക്കാര്‍ ആര്‍എസ്എസിനെയും ബിജെപിയെയും സഹായിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഗൂഢാലേചനയുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്ന നേരത്തെ ഇ ചന്ദ്രശേഖരനും പ്രതികരിച്ചിരുന്നു.വ്യത്യസ്താഭിപ്രായ പ്രകടനങ്ങളിലൂടെ വീണ്ടും സിപിഎമ്മിനെ ഉന്നംവയ്ക്കുകയാണ് സി.പി.ഐ.