താത്കാലികാശ്വാസം…. പാചകവാതക വില കുറച്ചു; സബ്‌സിഡിയുളള സിലിണ്ടറിന് 91 രൂപ കുറയും

ഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് കുറച്ചത്. നേരത്തെ ഗാര്‍ഹിക വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറുകളുടെ വില കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രം രണ്ടുതവണ കൂട്ടിയിരുന്നു.
ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയും വീതമായിരുന്നു മാര്‍ച്ചിലെ വര്‍ധന.സാധാരണക്കാര്‍ക്ക് താങഅങാനാവുന്നതിലും അധിക നിരക്ക് വര്‍ധനയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ വിലയില്‍ വരുത്തിയിരിക്കുന്ന കുറവ് എത്രനാള നിലനില്‍ക്കുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.