ബിരിയാണിയുടെ ഗന്ധം കാരണം നാട്ടുകാര്‍ പരാതി നല്‍കി ; ലണ്ടനില്‍ ഇന്ത്യാക്കാരുടെ ഹോട്ടലിന് പിഴ

ലണ്ടന്‍ : ബിരിയാണിയുടെ അമിതമായ ഗന്ധം കാരണം പരാതിയുമായി സമീപവാസികള്‍ രംഗത്ത് വന്നതോടെ ലണ്ടനിലെ ഇന്ത്യന്‍ വംശജരുടെ ഹോട്ടലിന് അധികൃതര്‍ പിഴ ചുമത്തി. മിഡില്‍സ് ബ്രോ കൗണ്‍സിലാണ് ഹോട്ടല്‍ ഉടമകളായ ഷബ്‌നയുടെ മൊഹമ്മദ് ഖുഷിയുടെയും പേരില്‍ പിഴ ചുമത്തിയത്. 258 പൗണ്ട് വീതമാണ് പിഴയീടക്കിയരിക്കുന്നത്. ഓരോ പൗണ്ടിനും 30 പൗണ്ട് സര്‍ചാര്‍ജും നല്‍കണം. ഗന്ധം പുറത്തേക്ക് കടക്കാതിരിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് ഇതിന് കാരണമെന്ന് ഹോട്ടല്‍ ഉടമകളില്‍ ഒരാള്‍ പറഞ്ഞു. പഞ്ചാബി ഫുഡ്‌ ആണ് ഈ ഹോട്ടലിന്‍റെ പ്രത്യേകത. ബിരിയാണി മാത്രമല്ല ബാജിയും പരാതി നല്‍കുവാന്‍ കാരണമായി എന്ന് പറയപ്പെടുന്നു. 2015ല്‍ മികച്ച കമ്പിനി തന്നെയാണ് ഹോട്ടലിന്റെ അടുക്കിള ഉണ്ടാക്കിയത്. എന്നാല്‍ ഇതുവരെ കൃത്യമായി തന്നെയാണ് അടുക്കളയുടെ നിര്‍മ്മാണം എന്നാണ് ഹോട്ടല്‍ ഉടമകള്‍ വിശ്വസിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് ഹോട്ടലിന്റെ ഫില്‍ട്ടറിങ് സംവിധാനം മാറ്റിയിരിക്കുകയാണ്. ഹോട്ടലില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗന്ധം സഹിക്കാന്‍ പറ്റാതായതോടെയാണ് സമീപവാസികള്‍ പരാതി നല്‍കിയത്.