കാജോളും ബീഫ് വിവാദത്തില്‍ അകപ്പെടുമോ???….. ആഘോഷം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും
ബോളിവുഡില്‍ വിലപിടിപ്പുള്ള താരം കാജോളും ബീഫ് വിവാദത്തില്‍. തന്റെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ്.താരത്തെ വെട്ടിലാക്കിയിരിക്കുന്നത്. പശുവിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അക്രമണങ്ങള്‍ നടക്കുകയും ഗോരക്ഷക സംഘങ്ങള്‍ പിറവിയെടുക്കുകയും ചെയ്യുമ്പോഴാണ് താരത്തിന്റ വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്.
സുഹൃത്ത് റയാന്റെ ഫുഡ്‌സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയ കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതിന്റെ സെല്‍ഫി വീഡിയോ പകര്‍ത്തുകയായിരുന്നു. പിന്നീട ഇത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു.
https://www.youtube.com/watch?v=eWQqqIgRQeA&feature=youtu.be
ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന വിഭവമാണ് തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നു പറയുന്ന കാജോള്‍ വീഡിയോയുടെ അവസാനം ചിരിയോടെ പറയുന്നത് ഞങ്ങള്‍ അവന്റെ കാല് വെട്ടാന്‍ പോകുന്നുവെന്നാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാജോളിനെതിരെ വന്‍പ്രതിഷേധങ്ങളാണ് ഉയരുന്നത്.