കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല. ഡബിള്‍ ഡ്യൂട്ടി സേവനം ഒഴിവാക്കിയതിനെതിരെയാണ് സമരം. ഇത് മൂലം ദീര്‍ഘദൂര ബസ്സുകളുടെ സര്‍വീസ് മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
സമരം തുടര്‍ന്നാല്‍ അത് ഓര്‍ഡിനറി സര്‍വ്വീസുകളേയും ബാധിച്ചേക്കും. ജോലി തടസ്സപ്പെടുത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.