ബിജെപി നേതാവിന്റെ വീട്ടില്‍ കവര്‍ച്ച; പത്തുപേരടങ്ങുന്ന സംഘമെന്ന് സൂചന, സംഭവം പുലര്‍ച്ചെ
ഡല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ലോക്‌സഭാംഗമായ മനേജ് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഏകദേശം പത്തു പേരടങ്ങുന്ന സംഘം കവര്‍ച്ച നടത്തിയത്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് യൂണിഫോമിലുള്ള ഒരാളാണ് കവര്‍ച്ചക്കാരെ വീട്ടിലേക്ക് നയിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മനോജ് തിവാരി പറഞ്ഞു. സംഭത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തിവാരി പറഞ്ഞു. മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഏട്ടോ പത്തോ പേരടങ്ങുന്ന സംഘം തന്റെ മുറി തെരഞ്ഞെന്നും വീട്ടിലുണ്ടായിരുന്ന ജീവനക്കാരെ മര്‍ദിച്ചെന്നും മനോജ് തിവാരി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.