വേണ്ടത് കുരിശ് കൃഷിയല്ല; ജൈവകൃഷിയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി
തിരുവല്ല: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വേണ്ടത് കുരിശ് കൃഷിയല്ല; ജൈവകൃഷിയാണെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
മുന്‍പ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചു മാറ്റിയതിനെ പുകഴ്ത്തി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. ഭൂമി കയ്യേറാനുള്ളതല്ല. കൃഷി ചെയ്യാനുള്ളതാണെന്ന നിരണം ഭദ്രാസനാധിപന്റെ സന്ദേശം ഏറെ പ്രസക്തമായാട്ടാണ് അതിനു ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.