കുരിശില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; വിഷയത്തില്‍ മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍ ; ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി

കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തളളിക്കൊണ്ട് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍.

കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ. ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോഴിക്കോട് മറുപടി നല്‍കി.
എവിടെയൊക്കെ കുരിശ് ഉണ്ടെന്ന് അന്വേഷിച്ച് നടക്കലല്ല, കൈയേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാരിന്റെ പണിയെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി ഭീമന്‍കുരിശ് സ്ഥാപിച്ചത് ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തിരുന്നു.