സുപ്രീംകോടതിയില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്റെ നാടകീയ നീക്കം; കോടതി അലക്ഷ്യ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല

ഡല്‍ഹി: ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതിയ്ക്കു മുമ്പാകെ എത്തിക്കാതെ അവസാന നിമിഷത്തില്‍ അഭിഭാഷകന്റെ പിന്മാറ്റം. പര്‍ജിയുമായി കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു നാടകീയമായ പിന്മാറ്റം. പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ പര്‍ജിയാണ് നാടകീയതയില്‍ എത്തിയിരിക്കുന്നത്.

ഡി.ജി.പിയായി പുനര്‍ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതി ചേര്‍ത്താണ് സെന്‍കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ അടിയന്തരമായി പരിഗണിക്കേണ്ട കേസാണെന്ന് ബോധിപ്പിക്കാഞ്ഞതില്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിച്ചില്ല.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അനുകൂലമായി സംസാരിച്ചതിന് പിന്നാലെയാണ് ഇന്ന് കോടതിയിലെ സംഭവം. കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.