‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ’ അജു വര്‍ഗീസും വിനയ് ഫോര്‍ട്ടും മാലാഖമാരുടെ വേഷത്തില്‍, ഒളിച്ചു വെച്ചിരിക്കുന്ന സസ്‌പെന്‍സ് എന്ത്???

മലയാള സിനിമയില്‍ പേരു കൊണ്ട് വ്യത്യസ്തത തീര്‍ത്ത്് പുതിയ ചിത്രം എത്തുന്നു. യുവതാരങ്ങളായ അജു വര്‍ഗീസും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ വ്യത്യസ്തമായ വേഷത്തില്‍ എത്തും. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ഒരു വിശേഷപ്പെട്ട ബിരിയാണി കിസ’ എന്ന ചിത്രത്തില്‍ ഇരുവരും മാലാഖമാരുടെ വേഷത്തിലാണ് എത്തുക. ഇരുവരും മാലാഖമാരായി നില്‍ക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം പുറത്തെത്തി.

അതിഥി വേഷത്തിലാണ് ഇരുവരുമെത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ലെനയാണ്. കൂടാതെ ലാല്‍, ജോജു ജോര്‍ജ്, ഭഗത് മാനുവല്‍, നെടുമുടി വേണു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.