യൂറോപ്യന്‍ ബാഡ്മിന്റണ്‍ കിരീടം മലയാളിയായ രാജീവ് ഔസേപ്പിന്
ഡെന്മാര്‍ക്: യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യു.കെയില്‍ നിന്നുള്ള മലയാളിയായ രാജീവ് ഔസേപ്പിന് കിരീടം. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനമായിട്ടാണ് ബന്ധുക്കളും സുഹൃത്തുക്കളും വിലയിരുത്തുന്നത്.
27 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം സിംഗിള്‍സ് കീരീടമണിയുന്നത്. മുന്‍പ് രണ്ടുവട്ടം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഒരിക്കല്‍ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യന്‍ ചാമ്പ്യന്‍പട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്.
തൃശൂര്‍ സ്വദേശിയായ രാജീവ് ലണ്ടനില്‍ ജനിച്ചുവളര്‍ന്ന മലയാളിയാണ്. ഡെന്‍മാര്‍ക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ഒന്നാംനമ്പര്‍ താരവും ലോകറാങ്കിംങ്ങില്‍ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെന്‍മാര്‍ക്കിന്റ ആന്‍ഡേഴ്‌സ് അന്റോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 21-19, 21-19 ന് തോല്‍പിച്ചാണ് യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം അണിഞ്ഞത്.