ഐ.പി.എല്‍:ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഇന്ന് നിര്‍ണ്ണായകം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി എട്ടിനാണ് മത്സരം.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹിക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.