വീണ്ടും അവധിയില്‍….ജേക്കബ് തോമസ് സര്‍ക്കാരിന് ഒരു മാസത്തെ അവധിക്കായ് അപേക്ഷ നല്കി, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചോ അവധി നീട്ടാന്‍???
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. ഒരുമാസത്തേക്ക് കൂടിയാണ് അവധി നീട്ടിയത്. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കൈമാറി.സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. വിജിലന്‍സിനെതിരായി ഹൈക്കോടതി പരാമര്‍ശം തുടര്‍ച്ചയായി വന്ന സാഹചര്യത്തിലായിരുന്നു അവധി.
ഇന്നായിരുന്നു അവധിയുടെ കാലാവധി തീരുന്നത്. തുടര്‍ന്നാണ് അവധി നീട്ടി നല്‍കാനുളള അപേക്ഷയുമായി ജേക്കബ് തോമസ് എത്തിയത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല താത്കാലികമായി മുഖ്യമന്ത്രി കൈമാറിയത്.സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ബെഹ്റക്ക് വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കാനാണ് സാധ്യത.