ജെഎന്‍യു ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടേയും താവളം: സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ അധിക്ഷേപത്തെത്തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിക്കുകയാണെന്നാരോപിച്ച് സുബ്രഹ്മണ്യം സ്വാമിയുടേതുള്‍പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ സൈബര്‍ സെല്ലിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പരാതി നല്‍കിയത്.
ജെഎന്‍യു ഫ്രീസെക്സിന്റെയും നക്സലൈറ്റുകളുടെയും താവളമാണെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമിക്ക് മറുപടിയുമായി വിദ്യാര്‍ത്ഥിനേതാവ് ഷെഹ്ല റാഷിദ് എത്തി. ‘പ്രിയപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമി, ഫ്രീ സെക്സിന്റെ വിപരീതമെന്താണ് പണം കൊടുത്തിട്ടുള്ളതാണോ അതോ ഫ്രീയല്ലാത്തതോ? മോഹഭംഗം വന്ന നിക്കര്‍വേഷക്കാരന്‍ സ്വാമി’