അത് പോത്തിറച്ചിയല്ല…കാളയിറച്ചിയാണെന്ന് കാജോള്‍; വീഡിയോ പിന്‍വലിച്ചു
ഒടുവില്‍ കാജോള്‍ ട്വീറ്റ് ചെയ്തു.ഒപ്പം സുഹൃത്തിനൊപ്പം ഇറച്ചികൊണ്ടുള്ള വിഭവം പാകം ചെയ്യുന്ന വീഡിയോ ബോളിവുഡ് നടി പിന്‍വലിക്കുകയും ചെയ്തു. ബീഫ് പാകം ചെയ്യുന്നതായി പറഞ്ഞുകൊണ്ട് കാജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വിവാദത്തിന് വഴിവെച്ചിരുന്നു.
ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് എന്ന വിഭവവും ഡ്രൈ ബീഫും പാകം ചെയ്യുകയാണെന്നായിരുന്നു കാജോള്‍ വാഡിയോയില്‍ പറഞ്ഞത്.
ഭക്ഷണം തയ്യാറാക്കിയ ശേഷം സുഹൃത്തിന്റെ കാല്‍ വെട്ടുമെന്ന് തമാശയായി പറഞ്ഞ് ഗോസംരക്ഷകരെ കാജള്‍ ട്രോളുകയും ചെയ്തു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ആക്രമണമാണ് കാജളിന് നേരെയുണ്ടായത്. വിവാദ വീഡിയോ പിന്‍വലിച്ചശേഷം തങ്ങള്‍ തയ്യാറാക്കിയത് കാളയിറച്ചി കൊണ്ടുള്ള വിഭവമാണെന്നും പോത്തിച്ചിയല്ലെന്നുമാണ് ഇപ്പോള്‍ കാജോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.