കെഎസ്ആര്‍ടിസി:തൊഴിലാളി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം തൊളിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. സിംഗിള്‍ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാല്‍ തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 62, 28, 810 എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകള്‍. ഇതിനു പുറമേ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകും മന്ത്രി വ്യക്തമാക്കി.
രാത്രികാലങ്ങളില്‍ കൂടുതല്‍ മെക്കാനിക്കുകള്‍ ആവശ്യമായി വരുന്നതിനാലാണ് പുതിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്നതെന്നും ഷിഫ്റ്റില്‍ റൊട്ടേഷന്‍ ഉണ്ടാകില്ല എന്ന തെറ്റിധാരണയാണ് ജീവനക്കാരെ സമരത്തിനു പ്രേരിരപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.