കെ.എം.മാണി പ്രതിയായ ബാര്‍കോഴ കേസില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസനം

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍കോഴ കേസില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സമയപരിധി നല്‍കിയത്.

രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് രണ്ടിന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയതിനെ തുടര്‍ന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.