മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരത്തിന്റെ മകന്‍ അസ്ഹരി
സി.എച്ചിന്റെ വിദ്യാഭ്യാസ നയങ്ങള്‍ സമുദായത്തെ പിന്നോട്ടടിപ്പിച്ചു.സുന്നീ ഐക്യത്തിന് തടസ്സം ലീഗിലെ സലഫി സ്വാധീനം
കോഴിക്കോട്: മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ അവകാശവാദങ്ങളെയും ശക്തമായി വിമര്‍ശിച്ച് കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസ്ഹരി തന്റെ നയനിലപാടുകള്‍ വ്യക്തമാക്കിയത്.
ജമാഅത്തെ ഇസ്ല്യാമിയുടെയും സലഫികളുടെയും നിലപാടുകള്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ കാരണമായെന്നും മുസ്ലീം സമൂഹത്തിനിടയിലേക്ക് ഇംഗ്ലീഷ് ഭാഷ ഇറക്ക് മതി ചെയ്തതും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കിയതും വൈജ്ഞാനിക രംഗത്ത് നിന്ന് സമുദയത്തെ പിന്നോട്ടടിപ്പിച്ചെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. അറബി മലയാളത്തിന്റ നാശത്തിന്റെ നാശത്തോടെ വലിയൊരു വിജ്ഞാന സമ്പത്താണ് നഷ്ടപ്പെട്ടത്. സൂഫി പാരമ്പര്യത്തില്‍ നിന്ന് സമുദായത്തെ വേര്‍തിരിച്ചതും ഇതര സമുദായങ്ങളുമായി ഇടപഴകാനുള്ള വേദികള്‍ ഇല്ലാതാക്കിയതും മുസ്ലീങ്ങളെ സംശയത്തോടെ വീക്ഷിക്കാന്‍ കാരണമാക്കിയതായും അദ്ധേഹം പറഞ്ഞു.
മുസ്ലീം ലീഗ് നേതാവും കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ നിലപാടുകളും അദ്ധേഹം വിമര്‍ശിച്ചു. സി.എച്ചിന്റെ പ്രവര്‍ത്തനം മുസ്ലീം സമൂഹത്തെ വിദ്യാഭ്യാസ രംഗത്ത് പിന്നോടടിപ്പിച്ചു. യോഗ്യതയില്ലാത്ത മുന്‍ഷിമാരെ അധ്യാപകരായി നിയമിച്ചത് അറബി ഭാഷാ പഠനത്തെ മോഷമായി ബാധിച്ചു.മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് കാരണം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീങ്ങളുടെ വിഷയത്തില്‍ ശ്രദ്ധിക്കാതെയായി ഇതര സംസ്ഥാനങ്ങളില്‍ മുസ്ലീം സമുദായത്തിന് കിട്ടുന്ന പല സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താനും കാരണമായതായി അദ്ധേഹം പറയുന്നു.
കാന്തപുരം വിഭാഗത്തിന്റെ ബഹുജന സംഘടനയായ മുസ്ലീം ജമാഅത്ത് രാഷ്ട്രീയത്തിലിറങ്ങില്ലെന്നും സമ്മര്‍ദ്ദ കക്ഷിയായി തുടരുമെന്നും അദ്ധേഹം പറഞ്ഞു. നാട് ഭരിക്കുന്ന സര്‍ക്കാറുകളില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടക്കാനുള്ള എല്ലാ വഴികളും സ്വീകരിക്കും. ഭരണകക്ഷിയോട് ഏറ്റ് മുട്ടുന്നതിലപ്പുറം കൂട്ട് കൂടുന്ന വഴിയാണ് കൂടുതല്‍ അഭികാമ്യം.
ബി.ജെ.പി അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അവരുടെ നയങ്ങളും നിലപാടുകളും നോക്കി പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്യും. മുസ്ലീം ലീഗിനോട് പ്രത്യേക എതിര്‍പ്പൊന്നും തങ്ങളുടെ സംഘടനക്കില്ലെന്നും പാര്‍ട്ടകകത്തെ സലഫി സ്വാധീനമാണ് സുന്നികളെ അകറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം വിലയിരുത്തി. ഒരേ സമയം മതസംഘടനയിലും രാഷ്ട്രീയ പാര്‍ട്ടികളിലും നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നും് അദ്ധേഹം അഭിപ്രായപ്പെട്ടു.
സുന്നി ഐക്യത്തിന് തങ്ങളുടെ സംഘടന എപ്പോഴും തയ്യാറാണ്. അണികള്‍ക്കിടയിലെ അകലം കുറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഐക്യത്തിന് ആര് ശ്രമിച്ചാലും പിന്തുണക്കുമെന്നും മുസ്ലീം ലീഗ് മധ്യസ്ഥത അംഗീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. സുന്നി ഐക്യത്തിന് മുസ്ലീം ലീഗ് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിലെ സലഫി സ്വാധീനമാണ് ഇതിന് തടസ്സം നില്‍ക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
അഭിമുഖത്തിന്റെ ടീസര്‍ വന്നത് മുതല്‍ അസ്ഹരിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.
https://www.youtube.com/watch?v=gZuvbgJiKwY