ഒരു ഭാഗത്ത് പ്രതിപക്ഷം മറുഭാഗത്ത് വിഎസ്; നിലപാട് വ്യക്തമാക്കി പിണറായി

തിരുവനന്തപുരം: ഡിജിപി ആയി ടി.പി.സെന്‍കുമാറിനെ നിയമിക്കണമെന്നുള്ള സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അചുതാനന്ദന്‍.
വിധി വന്ന ശേഷം ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ വി.എസ് നിലപാടിറക്കുന്നത്.വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സമാനമായ ആവശ്യവുമായി വി.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.