അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം….

ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിവെയ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സൈന്യത്തിന്റെ നടപടിക്കെതിരേ രാജ്യമൊട്ടാകെ രോഷം പുകയുന്നതിനിടെയാണ് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, പാക്കിസ്ഥാന്റെ നടപടിക്കു തക്ക തിരിച്ചടി നല്‍കുമെന്നും ഇക്കാര്യത്തില്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.