പറയൂ ഡിജിപി ആര്?… പ്രതിപക്ഷം ചോദ്യം ആവര്‍ത്തിക്കുന്നു; നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി ആരെന്നുള്ള ചോദ്യം നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ്
ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ആദ്യ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. ഇതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ഡിജിപി ആര് എന്ന ചോദ്യത്തിനു മറുപടി നല്‍കാതെ മുഖ്യമന്ത്രി ഇന്നലെയും ഒഴിഞ്ഞുമാറിയിരുന്നു.