ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണം സിറിയയില്‍ 32 പേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ സിറിയയിലെ ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാഖിലേക്ക് കടക്കാന്‍ കാത്തിരിക്കുന്ന 300 ഓളം കുടുംബങ്ങള്‍ കഴിയുന്ന ക്യാമ്പിലാണ് ആക്രമണം.
അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടാക്കുകയായിരുന്നു ന്നൊണ് റിപ്പോര്‍ട്ട്. 300 ഓളം കുടുംബങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായിരുന്നു. ക്രണമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അഭയാര്‍ഥികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.
അവിശ്വാസികളുണ്ടെന്ന പേരിലാണ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഐഎസ് ആക്രമണം നടത്തിയത്. തീവ്രവാദികള്‍ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സുമായും ഏറ്റുമുട്ടി.