കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കെ. മുരളീധരന്‍; കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല
തിരുവനന്തപുരം:കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇന്ന് സി.പി.എം പിന്തുണ തേടിയവര്‍ നാളെ മോദിയുടെ പിന്തുണ തേടുമെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ വഞ്ചനയാണ് മാണി കാണിച്ചത്. കെ.എം മാണിയെ വിശ്വസിച്ച് അദ്ദേഹം നിലനിര്‍ത്തുന്ന പ്രസ്ഥാനവുമായി ഇനി കോണ്‍ഗ്രസിന് ബന്ധമില്ല.തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം.
തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യു.ഡി.എഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാണിയുടെ പാര്‍ട്ടിയുമായി യാതൊരു ബന്ധവും കോണ്‍ഗ്രസിനുണ്ടാകില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു