നേരേ വാ, നേരെ പോ എന്നതാണ് തന്റെ നിലപാടെന്ന് കെഎം മാണി; സിപിഎമ്മുമായി കൂടുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല
കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് അവര്‍ സ്വയമെടുത്തതാണെന്ന് കെഎം മാണി. സിപിഎം പിന്തുണയോടെ ഭരണത്തിലെത്തിയത് പ്രവര്‍ത്തകരുടെ തീരുമാനമാണ് താനായി അത് തള്ളിപ്പറയില്ലെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ വഞ്ചനയുടെ ആശാന്‍മാരാണ്. ഇപ്പോള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും മാണി ആരോപിച്ചു. സിപിഎമ്മുമായി കൂടുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല. നേരേ വാ, നേരെ പോ എന്നതാണ് തന്റെ നിലപാടെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസിനു നല്‍കിയ ഉറപ്പു ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത പാര്‍ട്ടിയുടെ തീരുമാനം താനും മകന്‍ ജോസ് കെ. മാണിയും എംഎല്‍എമാരും അറിഞ്ഞുള്ളതല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസ് ഘടകം കുറേനാളായി അവരെ കുത്തിനോവിക്കുകയാണ്. അതില്‍ വേദനിച്ച അംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള കരാര്‍ ആദ്യം ലംഘിച്ചത് കോണ്‍ഗ്രസാണെന്നും മാണി ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പിന്തുണ സ്വീകരിച്ചെന്ന് കരുതി എല്‍.ഡി.എഫിലേക്ക് പോകുമെന്ന് കരുതേണ്ട. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പറഞ്ഞു.