മോദിയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചു; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍, സംഭവം കര്‍ണ്ണാടകയില്‍, പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു
ബംഗളുരു: ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ദി ബാള്‍സ് ബോയ്‌സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൃഷ്ണയാണ് അറസ്റ്റിലായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
ചിത്രം പ്രചരിപ്പിച്ചതില്‍ പരാതിയുമായി ആനന്ദ് മഞ്ജുനാഥ് നായിക് എന്നയാളാണ് പോലീസിനെ സമീപിച്ചത്. കേസില്‍ മറ്റൊരു പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. കര്‍ണാടകയില്‍ ഇത്തരത്തില്‍ ആദ്യമായാണ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത്. നേരത്തെ ഇത്തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അപകീര്‍ത്തികരമായതോ അശ്ലീലം പ്രചരിപ്പിക്കുന്നതോ മെസേജുകളില്‍ ഗ്രൂപ്പ് അഡ്മിന്‍ എതിരെ നടപടി കൈക്കൊള്ളും എന്ന നിയമം വന്നിരുന്നു.